kannur

തലശേരി: ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു. തലശേരി അസിസ്റ്റന്റ് കമ്മിഷണർ വി.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ചൊക്ളി പൊലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബുവിനാണ് അന്വേഷച്ചുമതല. ചൊക്ളി, ധർമ്മടം, കൊളവല്ലൂർ, തലശേരി സ്റ്റേഷനുകളിലെ പൊലീസുകാരും സംഘത്തിലുണ്ട്.