കുഞ്ഞിമംഗലം: 'വൃത്തവും വരയും ജ്യാമിതീയ നിർമിതിയിൽ" ഗണിതശാസ്ത്ര അദ്ധ്യാപകൻ മോഹനൻ ചാമണ്ടി കുഞ്ഞിമംഗലം രചിച്ച പുസ്തക പ്രകാശനം 10ന് വൈകിട്ട് നാലിന് പയ്യന്നൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. സയൻസ് പാർക്ക് ഡയറക്ടർ എ.വി അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി ബ്രണ്ണൻ കോളേജ് മുൻ ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. ഈശ്വരൻ നമ്പൂതിരി ടി.സി പുസ്തക പ്രകാശനം നിർവഹിക്കും. ഗണിത അദ്ധ്യാപകൻ എം.വി ഉണ്ണിക്കൃഷ്ണൻ പുസ്തക പരിചയം നടത്തും. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ റിട്ട. സി. രാഘവൻ പുസ്തകം ഏറ്റുവാങ്ങും. സി. രഘു, കെ. ശിവകുമാർ, ഒ. അശോക് കുമാർ സംസാരിക്കും. കണ്ണൂർ കൈരളി ബുക്സും സീറോ ടു നൈൻ വാർട്സ് വാട്സ്ആപ്പ് ഗ്രൂപ്പുമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഗണിതപഠനത്തിന് പുസ്തകം കൂടുതൽ സഹായകമാകുമെന്ന് മോഹനൻ ചാമണ്ടി പറഞ്ഞു.