bomb

കൂത്തുപറമ്പ്:മമ്പറത്ത് പൊലീസ് നടത്തിയ റെയ്ഡിൽ സ്റ്റീൽ ബോംബും പ്ലാസ്റ്റിക് ബോട്ടിൽ ബോംബും, വെടിമരുന്നും കണ്ടെത്തി. മുഖ്യമന്ത്രിയുടെ കട്ടൗട്ടിൽ നിന്നു വെട്ടിമാറ്റിയ തലഭാഗവും ഇവിടെ കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. രണ്ട് സ്റ്റീൽ ബോംബുകൾ, രണ്ട് പ്ലാസ്റ്റിക് ബോംബുകൾ, 5 ഗുണ്ട് പടക്കങ്ങൾ, വെടിമരുന്ന്, ബോംബ് നിർമ്മാണ സാമഗ്രികൾ എന്നിവയാണ് മമ്പറം ടെലഫോൺ എക്സ് ചേഞ്ചിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നു കണ്ടെടുത്തത്. മമ്പറം ടൗണിൽ സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെ കട്ടൗട്ടിൽ നിന്നു വെട്ടിമാറ്റിയതായിരുന്നു തലഭാഗം.

പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്നായിരുന്നു പരിശോധന. സ്പോടക വസ്തുക്കൾ പിണറായി പൊലീസ് സ്റ്റേഷനിലെത്തിച്ച് നിർവീര്യമാക്കി. പൊലീസ് അന്വേഷണം തുടങ്ങി.