പഴയങ്ങാടി: മാട്ടൂൽ നോർത്ത് ജസീന്താ ബിൽഡിംഗിന് സമീപത്തെ ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം ആൻഡ് വായനശാലക്ക് നേരെ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഘടിച്ചെത്തിയ ലീഗ് പ്രവർത്തകർ തുടരെ കല്ലെറിയുകയായിരുന്നുവെന്നാണ് പരാതി.

ഗ്രന്ഥശാലക്കകത്തുണ്ടായിരുന്നവർ ഷട്ടർ താഴ്ത്തിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അര മണിക്കൂറിന് ശേഷം വീണ്ടുമെത്തിയ അക്രമികൾ മാരകായുധങ്ങളുമായി പ്രകോപനം സൃഷ്ടിക്കാനും ശ്രമിച്ചു. അക്രമിസംഘം മാട്ടൂൽ സെൻട്രൽ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് മിനിലോറി ഡ്രൈവറെയും ആക്രമിച്ചു. മാട്ടൂൽ കാവിലെ പറമ്പിലെ അഞ്ജലി കമ്യൂണിക്കേഷന്റെ വരാന്തയിൽ വ്യാപകമായി സോഡക്കുപ്പിയും മദ്യക്കുപ്പിയും പൊട്ടിച്ച് ഇട്ടിട്ടുണ്ട്.