കണ്ണൂർ: ജില്ലയിൽ വ്യാഴാഴ്ച 334 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 227 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 35 പേർക്കും വിദേശത്തുനിന്നെത്തിയ 15 പേർക്കും ഏഴ് ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 61,897 ആയി. ഇവരിൽ 232 പേർ ഇന്നലെ രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 57,099 ആയി. 337 പേർ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3761 പേർ ചികിത്സയിലാണ്.
ഇതിൽ 3545 പേർ വീടുകളിലും ബാക്കി 216 പേർ വിവിധ സ്ഥാപനങ്ങളിലുമാണ് ചികിത്സയിൽ കഴിയുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളത് 17,018 പേരാണ്. ഇതിൽ 16,540 പേർ വീടുകളിലും 478 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ജില്ലയിൽ നിന്ന് ഇതുവരെ 7,29,593 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 7,29,162 എണ്ണത്തിന്റെ ഫലം വന്നു. 431 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.