മാഹി: ദേശീയപാതയിൽ ന്യൂ മാഹി റൈഡ് ആൻഡ് ഫാസ്റ്റ് വർക്ക്‌ഷോപ്പിന് സമീപം റോഡിലേക്ക് മറിഞ്ഞ് വീഴുന്ന നിലയിൽ നിൽക്കുന്ന ഉണങ്ങിയ വൻമരം വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി. ദേശീയപാതയോരത്തെ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ അത് വലിയ ദുരന്തത്തിന് കാരണമായേക്കും.