sudhakaran

കണ്ണൂർ:പാനൂരിലെ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.
കൊലപാതക സമയത്ത് ആകാശ് തില്ലങ്കേരിയുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നെന്നും തെളിവായി സാക്ഷിയെ ഹാജരാക്കാമെന്നും സുധാകരൻ പറഞ്ഞു.ഇത് ഗൂഢാലോചനയുടെ തെളിവാണ്. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊന്ന രീതിയിലാണ് മൻസൂറിനെ കൊന്നത്.
അന്വേഷണ സംഘത്തെ മാറ്റണം. ഈ ക്രൈംബ്രാഞ്ച് സംഘത്തിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.