manzoor

പാനൂർ: കടവത്തൂർ പുല്ലൂക്കരയിലെ മുസ്​ലീം ലീഗ്​ പ്രവർത്തകൻ മൻസൂറിന്റെ അരുംകൊലയിൽ പ്രതിഷേധിച്ച് പാനൂരിൽ യു ഡി എഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് പ്രതിഷേധ സംഗമം നടത്തും .രാവിലെ പത്തു മണിക്ക് പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തുുന്ന പ്രതിഷേധ സംഗമം പ്രതിപക്ഷഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സുധാകരൻ എം.പി, കെ .മുരളീധരൻ എം.പി ,​കെ.എം. ഷാജി എം.എൽ.എ,​പി.കെ.ഫിറോസ്, പി.കെ.നവാസ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.,

സമാധാനയാത്രയുമായി എൽ.ഡി.എഫ്

പാനൂർ: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ ദൗർഭാഗ്യകരമായ കൊലപാതകത്തെ തുടർന്ന് കടവത്തൂർ ,മുക്കിൽപ്പീടിക, പെരിങ്ങത്തൂർ ഭാഗങ്ങളിൽ മുസ്ലീം ലീഗ് പ്രവർത്തകർ അക്രമവും തീവെപ്പും നടത്തി അശാന്തമാക്കിയ മേഖലകളിൽ സമാധാന സന്ദേശ യാത്ര നടത്താൻ എൽ .ഡി .എഫ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

12 ന് ഉച്ചക്ക് 2.30 ന് കടവത്തൂരിൽ നിന്നാരംഭിച്ച് മുക്കിൽ പീടിക വഴി പെരിങ്ങത്തൂരിൽ യാത്ര സമാപിക്കും നാദാപുരത്തു നിന്നും വടകരയിൽ നിന്നും ഉൾപ്പെടെ ക്രിമിനൽ സംഘങ്ങളെ ഇറക്കി പാർട്ടി ഓഫീസുുകളും പ്രവർത്തകരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളുംം സാംസ്കാരിക സ്ഥാപനങ്ങളും അക്രമിച്ച് തകർത്ത് ലക്ഷകണക്കിന് രൂപ നഷ്ടം വരുത്തിയ നടപടിയിലും ജില്ലാ ഭരണകൂടം വിളിച്ചു ചേർത്ത സമാധാന ശ്രമങ്ങളോട് നിസഹകരിച്ച യു.ഡി എഫ് നിലപാടിലും യോഗം പ്രതിഷേധിച്ചു.ദൗർഭാഗ്യകരങ്ങളായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.

കെ.കെ ബാലൻ അദ്ധ്യക്ഷത വഹിച്ചു.പി.ഹരീന്ദ്രൻ, രവീന്ദ്രൻ കുന്നോത്ത്, കെ.ഇ കുഞ്ഞബ്ദുള്ളള, പി. പ്രഭാകരൻ എൻ ധനഞ്ജയൻ,.കെ.ടി രാഗേഷ് ,കെ .പി ശിവപ്രസാദ്, ജയചന്ദ്രൻ കരിയാട്, കെ.മുകുന്ദൻ നാസർ കൂരാറ എന്നിവർ സംസാരിച്ചു.,