cpz-mazha
തിരുമേനി- താബോർ റോഡിൽ മിൽമ ട്രാൻസ്ഫോർമറിനു സമീപം റോഡിൽ വീണ വൈദ്യുതി തൂൺ നീക്കുന്ന വൈദ്യുതി ബോർ‌ഡ് ജീവനക്കാർ

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ വൈകുന്നേരം മൂന്നോടെ ഉണ്ടായ വേനൽ മഴയിലും ശക്തമായ കാറ്റിലും കാർഷിക വിളകൾക്ക് നാശമുണ്ടായി. മരങ്ങൾ കടപുഴകി വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു. തിരുമേനി- താബോർ റോഡിൽ മിൽമ ട്രാൻസ്ഫോർമറിന് സമീപം രണ്ടിടത്ത് മരങ്ങൾ ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു.

തിരുമേനി-തെക്കന്മാവ് റോഡിൽ പാലത്തിന് സമീപം തിരുമേനി തോട്ടിൽ കൂറ്റൻ ചേറ് മരം വീണു. തെക്കന്മാവ് ഭാഗത്തേയ്ക്കുള്ള വൈദ്യുതി വിതരണം പൂർണ്ണമായി തടസപ്പെട്ടു. നാട്ടുകാർ ഗതാഗത തടസം നീക്കി. കരിയക്കരയിൽ തെങ്ങ് വീണ് വൈദ്യുതി തൂൺ പൊട്ടിവീണു. തിരുമേനി, കോക്കടവ്, തെക്കന്മാവ്, മുളപ്ര, കരിയക്കര എന്നിവിടങ്ങളിൽ തെങ്ങ്, കമുക്, റബർ, വാഴ, കശുമാവ് തുടങ്ങിയ കൃഷികൾ കാറ്റിൽ നശിച്ചു. കനത്ത ഇടിമിന്നലും ഉണ്ടായിരുന്നു.