തൃക്കരിപ്പൂർ: തെരുവുനായ്ക്കൾ കൂടുതകർത്ത് കോഴികളെ കൊന്നൊടുക്കി. ഇരുപതോളം മുട്ടക്കോഴികളാണ് അക്രമത്തിനിരയായത്. വടക്കേ കൊവ്വലിലെ എം. സലീമിന്റെ ഉടമസ്ഥതയിലുള്ള വീടിനോട് ചേർന്നുള്ള കോഴിക്കൂടാണ് തകർത്തത്. ഇന്നലെ പുലർച്ചെയാണ് സംഭവം. ഇവിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്.