covid

കണ്ണൂർ: ജില്ലയിൽ ശനിയാഴ്ച 451 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 395 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 41 പേർക്കും വിദേശത്തുനിന്നെത്തിയ 5 പേർക്കും 10 ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 62,812 ആയി. ഇവരിൽ 283 പേർ ശനിയാഴ്ച രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 57,674 ആയി. 342 പേർ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3984 പേർ ചികിത്സയിലാണ്. ഇതിൽ 3760 പേർ വീടുകളിലും ബാക്കി 224 പേർ വിവിധ സ്ഥാപനങ്ങളിലുമായാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 17,512 പേരാണ്.

 കൊവിഡ് മെഗാ വാക്സിനേഷൻ

ജില്ലയിൽ ഇന്ന് സർക്കാർ മേഖലയിൽ കൊളച്ചേരി പ്രാഥമികാരോഗ്യകേന്ദ്രം, കന്നോത്തുപറമ്പ പ്രാഥമികാരോഗ്യ കേന്ദ്രം, ഇരിവേരി സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ കൊവിഡ് വാക്സിൻ നൽകും. കൂടാതെ പെരുവ സാമൂഹ്യാരോഗ്യ കേന്ദ്രം, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം, പയ്യന്നൂർ ബോയ്സ് സ്‌കൂൾ, ചെറുകുന്ന് തറ പ്രാഥമികാരോഗ്യ കേന്ദ്രം, കോട്ടയം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ദേശ സേവാ യു.പി സ്‌കൂൾ കണ്ണാടിപ്പറമ്പ, ചൊക്ലി മെഡിക്കൽ സെന്റർ എന്നിവ കൊവിഡ് മെഗാ വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും.

കാസർകോട് 286 പേർക്ക് കൊവിഡ്

കാസർകോട്: ജില്ലയിൽ 286 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 പോസിറ്റീവായി. ഇന്നലെ 156 പേർക്ക് കൊവിഡ് നെഗറ്റീവായതോടെ നിലവിൽ 2194 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.

വീടുകളിൽ 9083 പേരും സ്ഥാപനങ്ങളിൽ 462 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 9545 പേരാണ്. പുതിയതായി 850 പേരെ കൂടി നിരീക്ഷണത്തിലാക്കി. 34,113 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 31,597 പേർ രോഗമുക്തരായി.