മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ശനിയാഴ്ച രാത്രി ഷാർജയിൽ നിന്ന് ഗോ എയർ വിമാനത്തിലെത്തിയ കോഴിക്കോട് ഒഞ്ചിയം സ്വദേശി കുഞ്ഞബ്ദുള്ള കട്ടോടിയിൽ നിന്നാണ് 1514 ഗ്രാം സ്വർണം പിടിച്ചത്. ബാഗേജിലുണ്ടായിരുന്ന എമർജൻസി ലൈറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്. കിഷോർ, സൂപ്രണ്ടുമാരായ വി.പി. ബേബി, എൻ.സി. പ്രശാന്ത്, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടപ്പുറം, കെ.വി. രാജു, അശോക് കുമാർ, സോനിത്ത് റാണ, ഗുർ മിത്ത് സിംഗ്, ഹവിൽദാർ സി.വി. ശശീന്ദ്രൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.