കണ്ണൂർ: തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം കോൺഗ്രസിൽ സംഘടനാതലത്തിൽ അഴിച്ചുപണി വേണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. വീഴ്ചവരുത്തിയവരെ കണ്ടെത്തി നേതൃസ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കണം. ഇതിനായി കെ.പി.സി.സി പ്രത്യേക സമിതിയെ നിയോഗിക്കണം. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലയിടത്തും നേതാക്കളുടെ ഇഷ്ടക്കാരെ തിരഞ്ഞെടുപ്പ് ചുമതലക്കാരാക്കിയെന്ന ആക്ഷേപമുണ്ടെന്നും സുധാകരൻ പറഞ്ഞു.