നീലേശ്വരം: വിഷുത്തിരക്കിൽ വീർപ്പുമുട്ടി നീലേശ്വരം രാജാ റോഡ്. മേല്പാലം മുതൽ മെയിൻ ബസാർ വരെയും കോൺവെന്റ് വളവു വരെയുമാണ് വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടത്.
രാജാ റോഡ് വീതി കൂട്ടാൻ രണ്ട് വർഷം മുമ്പ് നടപടി സ്വീകരിച്ചിരുന്നുവെങ്കിലും റോഡ് അളന്ന് തിട്ടപ്പെടുത്തിയതിൽ ഒതുങ്ങുകയായിരുന്നു. വീതി കൂട്ടാൻ സ്ഥലം വിട്ടുകൊടുക്കുന്നവരുടെയും വ്യാപാരികളുടെയും യോഗം പലതവണ വിളിച്ച് ചേർത്തെങ്കിലും തുടർനടപടിയുണ്ടായില്ല. കല്ലിടലും അളന്നു തിട്ടപ്പെടുത്തലിനും ശേഷം അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ഉത്സവസമയങ്ങളിൽ ഇതുകൊണ്ടുതന്നെ നഗരം വീർപ്പുമുട്ടുന്ന അവസ്ഥയാണ്.