കണ്ണൂർ: ജില്ലയിൽ തിങ്കളാഴ്ച 536 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 476 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 44 പേർക്കും വിദേശത്തുനിന്നെത്തിയ 10 പേർക്കും ആറ് ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 63.387 ആയി. ഇവരിൽ 305 പേർ തിങ്കളാഴ്ച രോഗമുക്തി നേടിയതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 58,197 ആയി. 4240 പേർ വീടുകളിലും 244 പേർ വിവിധ സ്ഥാപനങ്ങളിലുമായി നിലവിൽ 4484 പേർ ചികിത്സയിലാണ്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 17653 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 7,47,764 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 7,47,355 എണ്ണത്തിന്റെ ഫലം വന്നു. 409 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.