kovid

കണ്ണൂർ: കൊവിഡ് വ്യാപനത്തിനിടയിൽ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ വ്യാപകമാവാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജയുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദ്ദേശം നൽകി.

കൊവിഡിനെക്കാൾ മരണ നിരക്ക് കൂടിയ ഇത്തരം രോഗങ്ങൾ പടരുന്നത് തടയാൻ ആരോഗ്യ വകുപ്പിലെ പകർച്ച വ്യാധി നിയന്ത്രണ വിഭാഗം പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് യോഗം . ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പൊതുകിണറുകളിലെ വെള്ളം പരിശോധിച്ച് അവയുടെ ഉപയോഗക്ഷമത ഉറപ്പുവരുത്തണമെന്നും ഡി..ഡി..എം..എ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ടി ..വി സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.
കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൊവിഡ് ഇതര രോഗങ്ങൾക്കുള്ള ചികിത്സ മുടങ്ങിപ്പോവാതിരിക്കാൻ ആരോഗ്യ സ്ഥാപനങ്ങൾ പ്രത്യേകം ക്രമീകരണം ഉണ്ടാക്കണം. ഓരോ ആശുപത്രിയിലെയും സൗകര്യങ്ങൾ വിലയിരുത്തി അതിനനുസരിച്ചുള്ള ചികിത്സാ പദ്ധതി തയ്യാറാക്കണം. ജില്ലയിൽ കൊവിഡ് കേസുകൾ രൂക്ഷമാകുന്ന സാഹചര്യമുണ്ടാവുകയാണെങ്കിൽ അതിനെ നേരിടുന്നതിനാവശ്യമായ ആരോഗ്യ പ്രവർത്തകരുടെ ലഭ്യത ആരോഗ്യ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ആവശ്യമായ സ്ഥലങ്ങളിൽ സ്റ്റാഫിനെ നിയോഗിക്കണം. ഇതിനായി നേരത്തേ ഉണ്ടായിരുന്ന കൊവിഡ് ബ്രിഗേഡ് പുനസ്ഥാപിക്കണം. കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ആരും മാറി നിൽക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും യോഗം നിർദ്ദേശിച്ചു.

കാസർകോട്ട് രോഗലക്ഷണമുള്ളവർ ടെസ്റ്റിന് എത്തണം

കാസർകോട്: ജില്ലയിൽ കൊവിഡ്19 രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗലക്ഷണങ്ങളുള്ളവരും സമ്പർക്കത്തിലേർപ്പെട്ടവരും നിർബന്ധമായും കൊവിഡ്19 ടെസ്റ്റിന് വിധേയരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. വി. രാംദാസ് അഭ്യർത്ഥിച്ചു. ജില്ലയിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ സ്രവപരിശോധന നടത്തിവരുന്നുണ്ട്. കൊവിഡ്19 കേസുകൾ കൂടിയ അവസാന ആഴ്ച 15643 പേരുടെ സ്രവപരിശോധന നടത്തിയിട്ടുണ്ട്.

ജില്ലയിൽ നാളിതുവരെയായി 402521 പേരെ കൊവിഡ്19 പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്. ഇതിൽ 167955 ആർ.ടി.പി.സി.ആറും 231475 ആന്റിജൻ ടെസ്റ്റും 940 ആന്റി ബോഡി ടെസ്റ്റും 2151 ട്രൂനാറ്റ ്‌ടെസ്റ്റുമാണ് നടത്തിയത്.