ഇ​രി​ട്ടി: കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭാ​ര്യ കി​ണ​റ്റി​ൽ ചാ​ടി, പി​ന്നാ​ലെ ഭ​ർ​ത്താ​വും. ഇ​രു​വ​രെ​യും ര​ക്ഷി​ക്കാ​ൻ നാ​ട്ടുകാ​ര​നും കി​ണ​റ്റി​ൽ ചാ​ടി. ഒ​ടു​വി​ൽ മൂ​ന്നു​പേ​രെ​യും ഇ​രി​ട്ടി​യി​ൽ നി​ന്നു ഫ​യ​ർ​ഫോ​ഴ്സെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ഇ​രി​ട്ടി ഹാ​ജി റോ​ഡി​ൽ വിഷുദിനത്തിൽ ഉച്ചയോടെയാണ് സം​ഭ​വം.

ഭാ​ര്യ കി​ണ​റ്റി​ൽ ചാ​ടി​യ​പ്പോ​ൾ പി​ന്നാ​ലെ ഭ​ർ​ത്താ​വ് ര​ക്ഷി​ക്കാ​നായി ചാടുകയായിരുന്നു. മക്കളുടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് ഇ​രു​വ​രെ​യും ര​ക്ഷി​ക്കു​ന്ന​തി​നാ​യും ശ്രമിച്ചു. വെ​ള്ളം കു​റ​വാ​യ​തി​നാ​ൽ ഭ​ർ​ത്താ​വി​നും ഭാ​ര്യ​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

പി​ന്നീ​ട്, ഇ​രി​ട്ടി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സെ​ത്തി, അ​സി.​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​മോ​ഹ​ന​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റി​സ്ക്യൂ ഓ​ഫീ​സ​ർ ബെ​ന്നി ദേ​വ​സ്യ കി​ണ​റി​ൽ ഇ​റ​ങ്ങി റോ​പ്പ് തൊ​ട്ടി​ൽ ഉ​പ​യോ​ഗി​ച്ച് ഓ​രോ​രു​ത്ത​രെ​യാ​യി പു​റ​ത്തെ​ടു​ത്തു. പ​രി​ക്കേ​റ്റ​വ​രെ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ്രവേശിപ്പിച്ചു.