കൂത്തുപറമ്പ്: ശങ്കരനെല്ലൂരിൽ വ്യാപാര സ്ഥാപനത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. ഇ. വിനോദിന്റെ സ്റ്റേഷനറി കടക്ക് നേരെയാണ് ബുധനാഴ്ച രാത്രി ഒരു മണിയോടെ അക്രമമുണ്ടായത്. പുറത്ത് സ്ഥാപിച്ചിരുന്ന ഷെൽഫ് അക്രമികൾ അടിച്ചു തകർത്തു. കടപുറത്ത് നിന്നും പൂട്ടിയിരുന്നതിനാൽ അക്രമികൾക്ക് അകത്ത് കടക്കാൻ സാധിച്ചില്ല. 60,000 ത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കട ഉടമ പറഞ്ഞു. കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സി.ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.