vaccine

കണ്ണൂർ: ജില്ലയിൽ ഇന്ന് സർക്കാർ മേഖലയിൽ 71 ആരോഗ്യ കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിൻ നൽകും. കൂടാതെ കണ്ണൂർ ജൂബിലി ഹാൾ, കൂത്തുപറമ്പ് മുൻസിപ്പൽ സ്റ്റേഡിയം പവലിയൻ, ഇരിട്ടി ഫാൽക്കൻ പ്ലാസ ഓഡിറ്റോറിയം, പയ്യന്നൂർ ബോയ്സ് സ്‌കൂൾ, വെള്ളാവ് ( പരിയാരം) എന്നിവ കൊവിഡ് മെഗാ വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും.
മെഗാ വാക്സിനേഷൻ ക്യാമ്പുകളിൽ 5001000 പേർക്കുള്ള വാക്സിനേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ 45 വയസിനു മുകളിൽ ഉള്ളവർ, ആരോഗ്യപ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, പോളിംഗ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് വാക്സിൻ നൽകുന്നത്.
സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടാതെ 27 സ്വകാര്യ ആശുപത്രികളും വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും. സർക്കാർ കേന്ദ്രങ്ങളിൽ ഈ വാക്സിൻ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിശ്ചയിച്ച നിരക്കായ 250 രൂപ നൽകണം.


ഇന്ന് വാക്സിൻ നൽകുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികൾ
പയ്യന്നൂർ അനാമയ ഹോസ്പിറ്റൽ, പയ്യന്നൂർ സബാ ഹോസ്പിറ്റൽ, പയ്യന്നൂർ സഹകരണാശുപത്രി, പയ്യന്നൂർ ഐ ഫൗണ്ടേഷൻ, കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റൽ, കണ്ണൂർ ആസ്റ്റർ മിംസ്, കണ്ണൂർ ജിം കെയർ ഹോസ്പിറ്റൽ, കണ്ണൂർ കൊയിലി ഹോസ്പിറ്റൽ, കണ്ണൂർ ധനലക്ഷ്മി ഹോസ്പിറ്റൽ, കണ്ണൂർ അശോക ഹോസ്പിറ്റൽ, കണ്ണൂർ മദർ ആന്റ് ചൈൽഡ് ഹോസ്പിറ്റൽ, കണ്ണൂർ മാധവറാവു സിന്ധ്യ ഹോസ്പിറ്റൽ, കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി, കണ്ണൂർ കിംസ്റ്റ് ഹോസ്പിറ്റൽ, തലശ്ശേരി സഹകരണാശുപത്രി, തലശ്ശേരി ടെലി മെഡിക്കൽ സെന്റർ, തലശ്ശേരി മിഷൻ ഹോസ്പിറ്റൽ, ജോസ്ഗിരി ഹോസ്പിറ്റൽ, തലശ്ശേരി ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, ഇരിട്ടി സ്‌കൈ സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ, ഇരിട്ടി അമല ഹോസ്പിറ്റൽ, ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി, പേരാവൂർ അർച്ചന ഹോസ്പിറ്റൽ, സഹകരണാശുപത്രി, കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റൽ, കരുവഞ്ചാൽ സെന്റ് ജോസഫ് ഹോസ്പിറ്റൽ, പഴയങ്ങാടി ഡോ. ബീബിസ് ഹോസ്പിറ്റൽ, പാപ്പിനിശേരി എം.എം. ഹോസ്പിറ്റൽ