മാഹി: ജാഗ്രതാ നിർദ്ദേശങ്ങളും, നിയന്ത്രണങ്ങളും കർശനമാക്കുമ്പോഴും, മാഹിയിൽ കൊവിഡ് വ്യാപനം ഏറിവരുന്നു. ഇന്നലെ മാഹിയിൽ 22 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 18 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെ ലഭ്യമായതും 4 പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ നിന്ന് വന്നതുമാണ്.
നേരത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ പന്തക്കലിലെ മൂന്ന് പേർക്കും, ഈസ്റ്റ് പള്ളൂർ, നാലുതറ, ചെമ്പ്ര എന്നിവിടങ്ങളിലെ രണ്ട് പേർക്ക് വീതവും വെസ്റ്റ് പള്ളൂർ, ഇടയിൽപീടിക, വളവിൽ, പൂഴിത്തല, ഗ്രാമത്തി എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും ഇന്നലെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ മുണ്ടോക്ക്, ചാലക്കര, പന്തക്കൽ എന്നിവിടങ്ങളിൽ രണ്ട് പേർക്ക് വീതവും നാലുതറയിൽ ഒരാൾക്കും ഇന്നലെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്യ സംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയ ഒരു മുണ്ടോക്ക് സ്വദേശിക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാഹിയിൽ 328 കൊവിഡ്19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. 5 പേർ ഇന്നലെ രോഗമുക്തി നേടി.