bomb

തലശേരി: സ്‌ഫോടനത്തിൽ സി.പി.എം പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വീട്ടുടമ റിമാൻഡിൽ. കതിരൂർ അഞ്ചാമൈലിൽ വിയാൻ വില്ലയിൽ എസ്. ബിനു (42) വാണ് റിമാൻഡിലായത്.

ഇയാളുടെ വീടിന്റെ കോംപൗണ്ടിൽ വച്ചായിരുന്നു സ്‌ഫോടക വസ്തു പൊട്ടിയത്ത്. സ്‌ഫോടനമുണ്ടായ സ്ഥലം ബിനു മഞ്ഞൾ പൊടിയിട്ട് കഴുകി വൃത്തിയാക്കിയിരുന്നു. തെളിവ് നശിപ്പിക്കൽ, ഉഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കൽ എന്നീ കുറ്റങ്ങളാണു ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്. സ്‌ഫോടനമുണ്ടായതിനെ തുടർന്നു ബിനുവിനെ കസ്റ്റ‌ഡിയിലെടുത്ത് കതിരൂർ പൊലീസ് തലശേരി കോടതിയിൽ ഹാജരാക്കുകയായിരുന്നു.