മാഹി: പരിമഠം ബസ് സ്റ്റോപ്പിൽ ബസിന് പിറകിൽ നിർത്തിയിട്ട ബൈക്കിൽ ,അമിത വേഗതയിലെത്തിയ ബസിടിച്ച് തെറിച്ച് വീണ് തലക്ക് സാരമായി പരക്കേറ്റ ബൈക്ക് യാത്രികൻ കതിരൂർ സ്വദേശി ഷാജിയുടെ മകൻ അമലി (21) നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഗ്രാൻമ ബസാണ് ഇടിച്ച് തെറിപ്പിച്ച ബൈക്കിൽ കയറിയിറങ്ങിയത്. യാത്രികൻ ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീഴുകയായിരുന്നു. അതിനിടെ ബൈക്ക് എതിരെ വന്ന കാറിൽ ഇടിക്കുകയും, തുടർന്ന് നിയന്ത്രണം വിട്ട് നിർത്തിയിട്ട ഓട്ടോറിക്ഷക്കും, എതിരെ വന്ന മറ്റൊരു ബൈക്കിലും ഇടിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് ദേശീയപാതയിൽ കൂട്ട അപകടമുണ്ടായത്. വാഹനങ്ങൾ ന്യൂമാഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.