കാഞ്ഞങ്ങാട്: പടിഞ്ഞാറേക്കരയിൽ ഒരുക്കിയ റോയൽ സോക്കർ സെവൻസ് ഫുട്‌ബാൾ ടർഫ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോടു കൂടിയ ടർഫ് ഗ്രൗണ്ടാണ് ഒരുക്കിയത്. ഫുട്‌ബാൾ അക്കാഡമി മേയ് ഒന്നു മുതൽ തുടങ്ങും. പൊലീസ് സേനയുടെ മുൻ ഫുട്ബാൾ കോച്ച് പി. കുഞ്ഞികൃഷ്ണനും മുൻ ഈസ്റ്റ്ബംഗാൾ ക്യാപ്ടനും നാഷണൽ പ്ലേയറുമായ എം സുരേഷുമാണ് അക്കാഡമിക്ക് നേതൃത്വമേകുന്നത്. അഞ്ച് വയസു മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് പരിശീലനം നൽകും.