bomb

കതിരൂർ : മരബെഞ്ചിൽ കമിഴ് ന്ന് കിടന്ന് ഇരുകൈകളും കൊണ്ട് നാടൻ ബോംബ് കെട്ടിയിരുന്ന കാലം കണ്ണൂരിന് പഴയ കഥ. കാലം മാറുന്നതോടെ ബോംബുകളും പുതിയ പരീക്ഷണത്തിലേക്ക് നീങ്ങുകയാണ്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ സം​ഘ​ർ​ഷ മേ​ഖ​ല​യായ കതിരൂർ, പാനൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ ബോം​ബ് നി​ർ​മാ​ണ​ത്തി​ന് ന്യൂ ​ജെ​ൻ മാ​തൃ​ക. കഴിഞ്ഞ ദിവസം ക​തി​രൂ​രി​ൽ ബോം​ബ് നി​ർ​മ്മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത് ക​മ്പോ​സ്റ്റ് ടാ​ങ്കാണെന്നറിയുമ്പോഴാണ് പുത്തൻ ബോംബുകളുടെ പിറവി അത്ഭുതപ്പെടുത്തുന്നത്.

സ്ഫോ​ട​നം ന​ട​ന്നാ​ൽ മു​ഖ​ത്ത് പ​രി​ക്കേ​ൽ​ക്കാ​തി​രി​ക്കാ​നാ​യി​രു​ന്നു ഈ ​മു​ൻ​ക​രു​ത​ൽ. കമ്പോസ്റ്റ് ​ടാ​ങ്കാ​ണ് ക​തി​രൂ​ർ നാ​ലാം മൈ​ലി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നാ​യി സം​ഘം ഉ​പ​യോ​ഗി​ച്ച​തെന്ന് പൊലീസ് പറയുന്നു.

ബോംബ് പൊട്ടി രക്തസാക്ഷികളായതും ജീവിക്കുന്ന രക്തസാക്ഷികളും കണ്ണൂർ ജില്ലയിൽ നിരവധി പേരാണ്.ബോംബ് പൊട്ടി കാൽ നഷ്ടപ്പെട്ട അസ്ന ഇപ്പോൾ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ്. ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടയിൽ പരിക്കേറ്റ നാടോടികളും ഏറെയാണ് പാനൂർ, കതിരൂർ മേഖലയിൽ. കൈ​പ്പ​ത്തി​ക​ൾ ഉ​ൾ​പ്പെ​ടെ ന​ഷ്ട​പ്പെ​ട്ട് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ജീ​വി​ക്കു​ന്ന​വ​രും ഏ​റെ​യാ​ണ്. പാ​നൂ​ർ പൊലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ബോം​ബുകൾ നിർവീര്യമാക്കാൻ കു​ഴി ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.

നിർമ്മാണത്തിലേക്ക് ന്യൂ ജെൻ

ക​തി​രൂ​ർ നാ​ലാം മൈ​ലി​ൽ ബോം​ബ് നി​ർ​മ്മി​ച്ച സം​ഘം ഈ ​രം​ഗ​ത്ത് ന്യൂ ജെൻ ആണെന്നാണ് പൊലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​തി​രൂ​ർ, ത​ല​ശേ​രി, മ​മ്പ​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന റെ​യ്ഡി​ൽ നി​ര​വ​ധി ബോം​ബു​ക​ൾ പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു.