rajyasabha-election-

തലശ്ശേരി: പാനൂർ പുല്ലൂക്കരയിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിൽ അഞ്ചാം പ്രതിയും ഡി.വൈ.എഫ്.ഐ പാനൂർ മേഖല ട്രഷററുമായ സുഹൈൽ കോടതിയിൽ കീഴടങ്ങി. നിരപരാധിയാണെന്ന് ഫേസ് ബുക്കിൽ പോസ്റ്റിട്ട ശേഷമാണ് തലശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.

ഇതോടെ മൻസൂർ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. സുഹൈലിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കൊലപാതകത്തിൽ പങ്കില്ലെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും ഫേസ് ബുക്ക് കുറിപ്പിലുണ്ട്. കൊല്ലപ്പെട്ട മൻസൂർ ആത്മമിത്രമാണെന്നും എസ്.എസ്.എഫിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും അനുജനെപ്പോലെയാണെന്നും കുറിപ്പിൽ പറയുന്നു.നുണപരിശോധനയ്ക്കടക്കം തയ്യാറാണെന്ന് കാട്ടി ഡി.ജി.പിയ്ക്ക് കത്ത് അയച്ചശേഷമായിരുന്നു കീഴടങ്ങൽ.

തിരഞ്ഞെടുപ്പ് ദിവസം എൽ.ഡി.എഫ് പ്രവർത്തകർ ആക്രമിക്കപ്പെട്ടതിന് പിന്നാലെ തന്റെ വാട്സ് ആപ് സ്റ്റാറ്റസിൽ മുസ്ലിം ലീഗുകാർക്ക് ഈ ദിനം ഒരിക്കലും മറക്കാനാവില്ലെന്ന് സുഹൈൽ പോസ്റ്റിട്ടത് വൻ വിവാദമായിരുന്നു. ചോദ്യം ചെയ്യലിനായി സുഹൈലിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ കിട്ടാൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​ന്റെ​ ​കൊ​ല​;​ ​പ്ര​തി​യാ​യ​ ​ആ​ർ.​എ​സ്.​എ​സ് ​പ്ര​വ​ർ​ത്ത​കൻ
11​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​പി​ടി​യിൽ

ത​ല​ശേ​രി​:​ ​ന​ങ്ങാ​റ​ത്ത് ​പീ​ടി​ക​യി​ലെ​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​ജി​ജേ​ഷ് ​വ​ധി​ക്ക​പ്പെ​ട്ട​ ​കേ​സി​ൽ​ ​വി​ദേ​ശ​ത്ത് ​ഒ​ളി​വി​ൽ​ ​ക​ഴി​യു​ക​യാ​യി​രു​ന്ന​ ​ആ​ർ.​എ​സ്.​എ​സ് ​പ്ര​വ​ർ​ത്ത​ക​നാ​യ​ ​പ്ര​തി​ 11​ ​വ​ർ​ഷ​ത്തി​നു​ ​ശേ​ഷം​ ​പി​ടി​യി​ൽ.​ ​മാ​ഹി​ ​ചെ​മ്പ്ര​ ​പാ​ർ​വ​തീ​ ​നി​വാ​സി​ൽ​ ​പ്ര​ബീ​ഷ്‌​കു​മാ​റി​നെ​യാ​ണ് ​(37​)​ ​ക​ണ്ണൂ​ർ​ ​ക്രൈം​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.
2008​ ​ലാ​ണ് ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​നാ​യ​ ​ജി​ജേ​ഷ് ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​സം​ഭ​വ​ത്തി​നു​ ​ശേ​ഷം​ ​പ്ര​ബീ​ഷ് ​കു​മാ​ർ​ ​ഗ​ൾ​ഫി​ലേ​ക്ക് ​ക​ട​ന്നു.​ ​തു​ട​ർ​ന്ന് ​റെ​ഡ്‌​കോ​ർ​ണ​ർ​ ​നോ​ട്ടീ​സ് ​ഇ​ട്ട് ​ക്രൈം​ബ്രാ​ഞ്ച് ​ഇ​ന്റ​ർ​പോ​ളി​ന്റെ​ ​സ​ഹാ​യം​ ​തേ​ടി.​യു.​എ.​ഇ​യി​ൽ​ ​വ​ച്ച് ​ഇ​ന്റ​ർ​പോ​ൾ​ ​ഇ​യാ​ളെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​ഡ​ൽ​ഹി​യി​ൽ​ ​വ​ച്ച് ​കേ​ര​ള​ ​പൊ​ലീ​സി​ന് ​കൈ​മാ​റു​ക​യാ​യി​രു​ന്നു.​

യു​വാ​വ് ​ദു​രൂ​ഹ​ ​സാ​ഹ​ച​ര്യ​ത്തിൽ
മ​രി​ച്ച​ ​നി​ല​യിൽ

തി​രു​വ​ല്ല​:​ ​ന​ഗ​ര​മ​ദ്ധ്യ​ത്തി​ലെ​ ​റോ​ഡ​രി​കി​ൽ​ ​യു​വാ​വി​ന്റെ​ ​മൃ​ത​ദേ​ഹം​ ​ത​ല​ച്ചോ​റ് ​ചി​ന്നി​ച്ചി​ത​റി​യ​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി.​ ​തി​രു​വ​ല്ല​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ന് ​എ​തി​ർ​വ​ശ​ത്തു​ള്ള​ ​പു​ത്തൂ​പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​പ​രേ​ത​നാ​യ​ ​വ​ർ​ഗീ​സ് ​തോ​മ​സി​ന്റെ​ ​മ​ക​ൻ​ ​നെ​വി​ൻ​ ​തോ​മ​സാ​ണ് ​(35​)​ ​മ​രി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​അ​ഞ്ച​ര​യോ​ടെ​ ​പ്ര​ഭാ​ത​ ​സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രാ​ണ് ​മൃ​ത​ദേ​ഹം​ ​ക​ണ്ട​ത്.​ ​ന​ഗ​ര​ത്തി​ലെ​ ​പാ​ഴ്‌​സ​ൽ​ ​ക​മ്പ​നി​യി​ലേ​ക്ക് ​വ​ന്ന​ ​ലോ​റി​യു​ടെ​ ​പി​ൻ​ച​ക്ര​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി​യ​തോ​ടെ​ ​വാ​ഹ​നം​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​പ​ക്ഷേ​ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച​റി​യി​ല്ലെ​ന്ന് ​ഡ്രൈ​വ​ർ​ ​പ​റ​ഞ്ഞു.
ന​ഗ​ര​ത്തി​ലെ​ ​ബാ​ർ​ ​ഹോ​ട്ട​ലി​ന് ​മു​ന്നി​ൽ​ ​നെ​വി​ന്റെ​ ​ബൈ​ക്ക് ​പാ​ർ​ക്ക് ​ചെ​യ്‌​തി​രു​ന്നു.​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡും​ ​ലൈ​സ​ൻ​സു​മ​ട​ങ്ങി​യ​ ​പ​ഴ്സ് ​ഇ​തി​ന് ​സ​മീ​പ​ത്തെ​ ​റോ​ഡി​ലെ​ ​പു​ല്ലി​ൽ​ ​നി​ന്ന് ​ക​ണ്ടെ​ത്തി.​ ​വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ 11​ന് ​വീ​ട്ടി​ൽ​ ​നി​ന്നി​റ​ങ്ങി​യ​ ​നെ​വി​ൻ​ ​ബാ​റി​ലെ​ത്തി​ ​അ​മി​ത​മാ​യി​ ​മ​ദ്യ​പി​ച്ച​തോ​ടെ​ ​ഇ​വി​ടെ​നി​ന്ന് ​ഇ​റ​ക്കി​വി​ട്ടെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​നേ​ര​ത്തെ​ ​ചി​ല​ർ​ ​വീ​ട്ടി​ലെ​ത്തി​ ​നെ​വി​നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി​ ​ആ​രോ​പി​ച്ച് ​മാ​താ​വ് ​അ​ന്ന​മ്മ​ ​തോ​മ​സ് ​(​ലി​ല്ലി​ക്കു​ട്ടി​)​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​മൃ​ത​ദേ​ഹം​ ​പ​ത്ത​നം​തി​ട്ട​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​ ​മോ​ർ​ച്ച​റി​യി​ൽ.​ ​വി​വാ​ഹ​ബ​ന്ധം​ ​വേ​ർ​പെ​ടു​ത്തി​യ​ ​നെ​വി​ന് ​ഒ​രു​ ​മ​ക​ളു​ണ്ട്.