പാപ്പിനിശ്ശേരി: മുൻ സഹകരണ വകുപ്പ് മന്ത്രി എം.വി.ആറിന്റെ സഹോദരി പാപ്പിനിശ്ശേരി വെസ്റ്റ് മേലത്ത് വീട്ടിൽ എം.വി. ലക്ഷ്മി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ എം.കെ. ഗോവിന്ദൻ നമ്പ്യർ. മക്കൾ: എം.വി.വിമല (റിട്ട. ഹാൻവീവ്), ഹേമലത (റിട്ട. കണ്ണൂർ സർവ്വീസ് ബാങ്ക്), പ്രകാശൻ (ബിസിനസ്, എറണാകുളം), പരേതനായ മോഹനൻ. മരുമക്കൾ: രാജഗോപാലൻ (ചെറുകുന്ന്), ബിന്ദു (മട്ടന്നൂർ), പരേതനായ ഗംഗാധരൻ (കൊറ്റാളി). സഞ്ചയനം തിങ്കളാഴ്ച.