മാഹി: ചെമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ മഹോത്സവം 20 മുതൽ 25 വരെ ആഘോഷിക്കുമെന്ന് സേവാ സമിതി പ്രസിഡന്റ് ഇ.എ. ഹരീന്ദ്രനാഥ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു
20 ന് വൈകിട്ട് 5 മണിക്ക് കലവറ നിറയ്ക്കൽ, ആചാര്യവരണം, മുളയിടൽ, 21 മുതൽ ഗണപതി ഹോമം, ഹോമകലശാഭിഷേകങ്ങൾ, 25 ന് പുലർച്ചെ 3.59 നും 4.21 നും മദ്ധ്യേ ധ്വജപ്രതിഷ്ഠാകർമ്മം, ഉച്ചക്ക് അന്നദാനം, വൈകിട്ട് 5 മണിക്ക് തിടമ്പ് നൃത്തം, തീർത്ഥക്കുളനിർമ്മാണത്തിനുള്ള നിധി സ്വരൂപണം. ഇ.എ.ഹരീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌ക്കാരിക സദസിൽ കെ.ചന്ദ്രൻ മുഖ്യഭാഷണം നടത്തും. പിന്നണി ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചിറക്കൽ കോവിലകത്തെ സി.കെ. രവീന്ദ്രവർമ്മ വലിയരാജ നിധി സ്വീകരിക്കും. ടി. സന്തോഷ് കുമാർ, കെ. മധുസൂദനൻ, ഇ. സന്തോഷ് കുമാർ, വി.കെ. മഹേന്ദ്ര കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.