ഇന്നലെ ജില്ലയിൽ 1132 പേർക്ക് കൊവിഡ്
കണ്ണൂർ: ജില്ലയിൽ ശനിയാഴ്ച 1132 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 1036 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 64 പേർക്കും വിദേശത്തുനിന്നെത്തിയ ഏഴു പേർക്കും 25 ആരോഗ്യ പ്രവർത്തകർക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകൾ 67,600 ആയി. ഇവരിൽ 421 പേർ ഇന്നലെ രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 59,471 ആയി. 360 പേർ കൊവിഡ് മൂലം മരണപ്പെട്ടു. 6277 പേർ ചികിത്സയിലാണ്.
ഇതിൽ 5994 പേർ വീടുകളിലും ബാക്കി 283 പേർ വിവിധ സ്ഥാപനങ്ങളിലുമാണ് ചികിത്സയിൽ കഴിയുന്നത്. 19,322 പേർ വീടുകളിലും 582 പേർ ആശുപത്രികളിലുമായി കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 19,904 പേരാണ്.
ഇന്ന് കൊവിഡ് വാക്സിനേഷൻ 3 കേന്ദ്രങ്ങളിൽ
ജില്ലയിൽ ഇന്ന് സർക്കാർ മേഖലയിൽ വേങ്ങാട് പ്രാഥമികാരോഗ്യകേന്ദ്രം, താവം ചർച്ച് ഹാൾ എന്നിവ കൊവിഡ് മെഗാ വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും. പഴയങ്ങാടി ഡോ. ബീബിസ് ഹോസ്പിറ്റലും വാക്സിനേഷൻ കേന്ദ്രമായി പ്രവർത്തിക്കും.
സൗജന്യ ആർടിപിസിആർ പരിശോധന
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മൊബൈൽ ലാബ് സൗകര്യമുപയോഗിച്ച് ഇന്ന് സൗജന്യ കൊവിഡ് 19 ആർ.ടി.പി.സി.ആർ പരിശോധന നടത്തും. ഇരിട്ടി ചെക്ക് പോസ്റ്റ്, പേരാവൂർ താലൂക്ക് ആശുപത്രി, മട്ടന്നൂർ യു പി സ്‌കൂൾ, തളിപ്പറമ്പ താലൂക്ക് ആശുപത്രി, പുളിങ്ങോം കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെയാണ് പരിശോധന.