തലശ്ശേരി: മുസ്ലീം ലീഗ് പ്രവർത്തകൻ പാനൂർ പുല്ലൂക്കരയിലെ മൻസൂർ കൊല്ലപ്പെട്ട കേസിൽ റിമാൻഡിലുള്ള എട്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. പുല്ലൂക്കര സ്വദേശികളായ ഷിനോസ്, സംഗീത്, വിപിൻ, അനീഷ്, ശ്രീരാഗ്, വിജേഷ്, അശ്വന്ത് എന്നിവരെയാണ് തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. ഇവരെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയതിനു ശേഷം പൊലീസിനു കൈമാറും.