ഇരിട്ടി: ഇരിട്ടിയിൽ ചരക്കുമായി എത്തി നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം കടപുഴകിവീണു. കാബിനു മുകളിൽ മരം പതിക്കാത്തതുമൂലം വൻ അപകടം ഒഴിവായി. ഞായറാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. പയഞ്ചേരി തവക്കൽ കോംപ്ലക്സിന് മുൻവശത്തായി നിർത്തിയിട്ട ലോറിക്ക് മുകളിലാണ് മരം കടപുഴകി വീണത്. ഈ സമയത്ത് കാബിനകത്തു ഡ്രൈവർ ഉണ്ടായിരുന്നെങ്കിലും മരം കാബിനു മുകളിലേക്ക് വീഴാഞ്ഞിരുന്നതുമൂലം അപകടം ഒഴിവായി. ഇരിട്ടി അഗ്നിശമനസേന അസി. സ്റ്റേഷൻ ഓഫീസർ ടി. മോഹനന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി.