കണ്ണാടിപ്പറമ്പ്: കോട്ടാഞ്ചേരി പുതിയഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് ഇന്നു തുടക്കമാകും. ഇന്നു രാവിലെ ക്ഷേത്ര തന്ത്രി പടിഞ്ഞേറ്റാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി ഹോമം, കലശം കുളി, മറ്റു വിശേഷ പൂജകൾ. വൈകുന്നേരം സന്ധ്യവേല, പുതിയഭഗവതിയുടെ തോറ്റം , വിഷ്ണുമൂർത്തിയുടെ തോറ്റം.
നാളെ ഉച്ചയ്ക്ക് കരവെയ്ക്കൽകർമ്മം തുടർന്ന് ശാസ്തപ്പൻ തോറ്റം, ഭൈരവൻ തോറ്റം ,വിഷ്ണുമൂർത്തിയുടെ ഉച്ചതോറ്റം, ഗുളികൻ വെള്ളാട്ടം,ഉച്ചിട്ടമ്മയുടെ തോറ്റം, പുതിയഭഗവതിയുടെ കൊടിയില തോറ്റം, രാത്രി കാരകയ്യേൽക്കൽ, ഹവിസ്സ് വാരൽ. 21ന് പുലർച്ചെ മുതൽ ശാസ്തപ്പൻ, ഭൈരവൻ, ഗുളികൻ, ഉച്ചിട്ടമ്മ, പുതിയഭഗവതി, വിഷ്ണുമൂർത്തി തെയ്യങ്ങൾ കെട്ടിയാടും. ഉച്ചയ്ക്കു കരിയടിക്കൽ ചടങ്ങോടെ കളിയാട്ടം സമാപിക്കും. കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി എല്ലാം വർഷവും നടത്തി വരുന്ന അന്നദാനം ഉണ്ടായിരിക്കുന്നതല്ല