കണ്ണൂർ: ജില്ലയിൽ തിങ്കളാഴ്ച 1175 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 1069 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 82 പേർക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേർക്കും 21 ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.43 ശതമാനം

ഇതോടെ ജില്ലയിൽ കൊവിഡ് പോസിറ്റീവ് കേസുകൾ 70218 ആയി. ഇവരിൽ 305 പേർ തിങ്കളാഴ്ച രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 60495 ആയി. 367 പേർ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 7812 പേർ ചികിത്സയിലാണ്.

കാസർകോട്ട് 676 പേർക്ക് കൊവിഡ്

കാസർകോട്: ജില്ലയിൽ 676 പേർ കൂടി കൊവിഡ്19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 184 പേർ രോഗമുക്തരായി. നിലവിൽ 4554 പേരാണ് ചികിത്സയിലുള്ളത്.

വീടുകളിൽ 9072 പേരും സ്ഥാപനങ്ങളിൽ 667 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 9739 പേരാണ്. പുതിയതായി 845 പേരെ കൂടി നിരീക്ഷണത്തിലാക്കി.

കണ്ണൂരിൽ 144

കണ്ണൂർ: കൊവിഡ് അതിരൂക്ഷമായി തുടരുന്നതിനാൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടർ ഉത്തരവായി. 10 പേരിൽ കൂടുതൽ പേർ ചികിത്സയിലുള്ള വാർഡുകളിലും ഡിവിഷനുകളിലുമാണ് നിരോധനാജ്ഞ. കണ്ണൂർ കോർപ്പറേഷൻ, പയ്യന്നൂർ, തലശേരി, ഇരിട്ടി നഗരസഭകളിലും ചെറുതാഴം, ചെറുപുഴ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ഏതാനും വാർഡുകളിലാണ് നിരോധനാജ്ഞ.