തൃക്കരിപ്പൂർ:കൊവിഡ് ടെസ്റ്റിനെത്തുന്നവരും പ്രതിരോധ വാക്സിനെടുക്കാനെത്തിയവരും ടോക്കൺ ലഭിക്കുന്നതിന് ഒരെ ക്യൂവിൽ നിൽക്കേണ്ടിവന്നതും ആശങ്ക പരത്തുന്നു. തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലാണ് ടോക്കണിനായി ഒരെ നിരയിൽ നിൽക്കേണ്ടിവന്നത്.
വാക്സിനേഷനായി വലിയ തിരക്കാണ് ഇവിടെയും അനുഭവപ്പെട്ടത്. പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ ആരോഗ്യ പ്രവർത്തകർ കർശന നടപടി സ്വീകരിക്കുമ്പോൾ സർക്കാർ ആശുപത്രിയിൽ രോഗ പകർച്ചക്ക് കാരണമാക്കുന്ന സംവിധാനമുള്ളത്. കൊവിഡ് വ്യാപനം ഭീതിജനകമായി തുടരുമ്പോഴും നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയിൽ നടന്ന ടെസ്റ്റിൽ പോസിറ്റീവായ സ്ത്രീ ഓട്ടോറിക്ഷയിൽ തിരിച്ചുപോയ കാര്യം നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഈ ഓട്ടോറിക്ഷ ഏതെന്ന് തിരിച്ചറിഞ്ഞിട്ടുമില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ടെസ്റ്റ് കേന്ദ്രങ്ങളിൽ സന്നദ്ധ പ്രവർത്തരേയോ അതുപോലെ മറ്റെന്തെങ്കിലും സംവിധാനങ്ങളോഏർപ്പെടുത്തണമെന്നാണ് ആവശ്യം.