കാഞ്ഞങ്ങാട്: നഗരസഭയിലെ ഒമ്പതാം വാർഡിലെ കല്യാണം മുത്തപ്പൻ തറയ്ക്കു വടക്കുഭാഗത്ത് പുതിയ കണ്ടതായി വീട്ടമ്മ. കെ.വി ശ്യാമള (63) യാണ് പുറത്ത് തുണി ഉണങ്ങാനിടവെ തിങ്കളാഴ്ച പകൽ പതിനൊന്നരയോടെ ചെങ്കുത്തായയുള്ള വീടിനു മുകളിലെ കുന്നിൻ ചെരുവിൽ പുലിയെ കണ്ടതായി അറിയിച്ചത്. ഭയന്നുവിറച്ച അവർ ഉടൻവീട്ടുകാരെയും സമീപ വാസികളെയും വിവരം അറിയിച്ചു. പിന്നിട് പൊലീസും വനം വകുപ്പ് ജീവനക്കാരും എത്തി വിട്ടമ്മയോട് കാര്യങ്ങൾ ചോദിച്ചു. മുകളിലത്തെ ചെമ്പരത്തി ചെടിയുടെ അരികിലാണ് കണ്ടതെന്നും അതുവഴി വന്ന ഓട്ടോറിക്ഷയുടെ ശബ്ദം കേട്ട ഉടൻ തൊട്ടടുത്ത മഞ്ഞംപൊതികുന്നിൻ മുകളിലേക്കു കയറി പോയതായും ശ്യാമള പറഞ്ഞു. ഇതിനിടെ അടുത്ത വീട്ടിലെ നാരായണിയുടെ കറവ പശു പുലർച്ചെ മുതൽ എന്തോ കണ്ടു പേടിച്ച പോലെ അസ്വസ്ത പ്രകടിപ്പിച്ചതായും സമീപ വാസികൾ എസ്.ഐ വിജേഷിനോട് വെളിപ്പെടുത്തി. എന്നാൽ കാട്ടു പൂച്ചയെയാകാം കണ്ടതെന്ന് വനം വകുപ്പ് ജീവനക്കാർ പറഞ്ഞു. എങ്കിലും പുലി പേടി മാറാതെ നിൽക്കുകയാണ് ഇവിടത്തെ നാട്ടുകാർ.