തളിപ്പറമ്പ്: എ.ടി.എം കവർച്ചാ കേസിലെ പ്രതിയുടെ സഹോദരിയുടെ അക്കൗണ്ടിൽ നിന്ന് 50000 രൂപ
തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ നീക്കമെന്ന് ആക്ഷേപം. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏതോ ഒരാൾക്കെതിരെയാണ് നിലവിൽ വഞ്ചനകുറ്റത്തിന് കേസെടുത്തിരിക്കുന്നതെന്നാണ് പരാതി ഉയരുന്നത്.
കേസിൽ അന്വേഷണം നടന്നുവരികയാണെന്നും കുറ്റം തെളിഞ്ഞാൽ മോഷണത്തിന് ഉൾപ്പെടെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ എ.ടി.എം കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുകയും പെട്രോൾ വാഹനത്തിൽ നിറയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പ്രതിയെ തിരിച്ചറിയാൻ വൈകുന്നതാണ് ആക്ഷേപത്തിനിടയാക്കുന്നത്.