കണ്ണൂരിൽ 1554 പേർക്ക് കൊവിഡ്
കണ്ണൂർ: ജില്ലയിൽ ബുധനാഴ്ച 1554 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 1463 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 53 പേർക്കും വിദേശത്തുനിന്നെത്തിയ ആറു പേർക്കും 32 ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.30 ശതമാനം.
ഇതോടെ ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകൾ 73,125 ആയി. ഇവരിൽ 439 പേർ ഇന്നലെ രോഗമുക്തി നേടിയതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 61,235 ആയി. 375 പേർ കൊവിഡ് മൂലം മരണപ്പെട്ടു. 9592 പേർ ചികിത്സയിലാണ്.
ഇതിൽ 9260 പേർ വീടുകളിലും ബാക്കി 332 പേർ സ്ഥാപനങ്ങളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് നിലവിൽ നിരീക്ഷണത്തിലുള്ളത് 26,259 പേരാണ്. ഇതിൽ 25,599 പേർ വീടുകളിലും 660 പേർ ആശുപത്രികളിലുമാണ്.
.
കാസർകോട് 685 പേർക്ക്
കാസർകോട്: ജില്ലയിൽ 685 പേർ കൂടി കൊവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 133 പേർ കൊവിഡ് മുക്തരായി. നിലവിൽ 5786 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.
വീടുകളിൽ 9677 പേരും സ്ഥാപനങ്ങളിൽ 708 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 10,385 പേരാണ്. പുതിയതായി 1020 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 4392 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1227 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 39,594 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 33,465 പേർ രോഗമുക്തരായി.