കാസർകോട്: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ തലത്തിലുള്ള ടെസ്റ്റുകൾക്ക് രണ്ടാഴ്ചക്കാലം നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ആർ.ടി ഓഫീസ്, സബ്ബ് ആർ.ടി ഓഫീസുകളിലെയും എല്ലാവിധ ഡ്രൈവിംഗ് ടെസ്റ്റുകളും, ഫിറ്റ്‌നസ്, രജിസ്‌ട്രേഷൻ പുതുക്കൽ തുടങ്ങിയ വാഹന പരിശോധനകളും ഏപ്രിൽ 22 മുതൽ രണ്ടാഴ്ചക്കാലത്തേക്കോ അല്ലെങ്കിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരേക്കോ നിർത്തിവച്ചതായി കാസർകോട് ആർ.ടി.ഒ. അറിയിച്ചു. ഈ രണ്ടാഴ്ച കാലയളവിൽ മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്തവർക്ക് പിന്നീട് അവസരം നൽകും. ഇക്കാലയളവിൽ ഫോൺ മുഖാന്തരമുള്ള അന്വേഷണങ്ങൾ മാത്രേമേ ഉണ്ടാവൂ. 28ന് നടത്താനിരുന്ന കാഷ്വൽ സ്വീപ്പർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ചയടക്കം എല്ലാവിധ കൂടിക്കാഴ്ചകളും നേരിട്ടുള്ള കൗണ്ടർ സേവനങ്ങളും അന്വേഷണങ്ങളും രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചതായും അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് നോട്ടീസ് അയച്ച എല്ലാവർക്കും പുതിയ ഇൻറർവ്യു തീയതി തപാൽ മാർഗം അറിയിക്കും. ഫോൺ: 04994 255290