ചെറുപുഴ: തെരുവ് നായകൾ ആടുകളെ കടിച്ചു കൊന്നു. കമ്പിനിവളപ്പിൽ അലിയുടെ രണ്ട് ആടുകളെയാണ് തെരുവ് നായകൾ കടിച്ചു കൊന്നത്. വീടിനു സമീപത്തെ കൂട്ടിൽ കെട്ടിയ ആടുകളെയാണ് തെരുവുനായകൾ കടിച്ചു കൊന്നത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. ഇന്നലെ രാവിലെയാണ് വീട്ടുകാർ അറിയുന്നത്. ചെറുപുഴ ടൗണിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. രാത്രിയിൽ ടൗണിലൂടെ നടന്നു പോകുമ്പോൾ പോലും ആക്രമണ സ്വഭാവം കാട്ടാറുണ്ട്.