നീലേശ്വരം: കൊവിഡ് വാക്സിനെടുക്കാനും പരിശോധിക്കാനും ഇന്നലെയും രാവിലെ തന്നെ താലൂക്ക് ആശുപത്രിയിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ വാക്സിനെടുക്കാൻ ഓൺലൈനായി ബുക്ക് ചെയ്തവരും അല്ലാത്തവരും രാവിലെ തന്നെ ആശുപത്രിയിൽ എത്തിയിരുന്നു. 200 പേർ ഓൺലൈനായി വാക്സിനെടുക്കാൻ ബുക്ക് ചെയ്തിരുന്നുവെങ്കിലും രാവിലെ 150 പേർക്ക് വാക്സിസിനെടുക്കാൻ മാത്രമേ മരുന്ന് ഉണ്ടായിരുന്നുള്ളു.

കുറച്ച് സമയം കഴിഞ്ഞ് മരുന്ന് എത്തുകയും ചെയ്തിരുന്നു. അപ്പോഴേക്കും കുറച്ച് പേർ തിരിച്ച് പോവുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഓൺലൈനായി ബുക്ക് ചെയ്തവരും മറ്റുള്ളവരും തമ്മിൽ ആശുപത്രി അധികൃതരോട് തട്ടിക്കയറുകയും ചെയ്യുകയുണ്ടായി. പിന്നീട് ഉച്ചയോടെ വാക്സിൻ എത്തുമ്പോഴേക്കും വന്നവർ തിരിച്ചുപോവുകയാണുണ്ടായത്.