brittas
ജോൺ ബ്രിട്ടാസ് അമ്മ അന്നമ്മയ്ക്കൊപ്പം

ആലക്കോട്: കോൺഗ്രസിന്റെ ഉരുക്കുകോട്ടയായ ഇരിക്കൂറിൽ നിന്നും സി.പി.എമ്മിന്റെ അക്കൗണ്ടിൽ എം.പിയായി കൈരളി ടി.വി.എം.ഡി ജോൺ ബ്രിട്ടാസ് ഇനി രാജ്യസഭയിൽ.മലയോരത്തിന് അഭിമാനം പകർന്ന നേട്ടമായി ഇദ്ദേഹത്തിന്റെ സ്ഥാനലബ്ധി.

പുലിക്കുരുമ്പയിലെ പരേതനായ ആലിലക്കുഴിയിൽ പൈലിയുടെയും അന്നമ്മയുടെയും ഏഴ് മക്കളിൽ ആറാമനായി ജനിച്ച ജോൺ ബ്രിട്ടാസിന്റെ സ്‌കൂൾ ജീവിതം ആരംഭിക്കുന്നത് പുലിക്കുരുമ്പ സെന്റ് അഗസ്റ്റ്യൻസ് യു.പി സ്‌കൂളിലാണ്.

പഠനത്തിൽ മിടുക്കനായ ബ്രിട്ടാസ് കോളേജ് പഠനശേഷം മാദ്ധ്യമപ്രവർത്തകനായതോടുകൂടിയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കൈരളി ടി.വിയുടെ മേധാവി ആയതോടെ തിരക്കുകൾ മൂലം പുലിക്കുരുമ്പയിലേയ്ക്കുള്ള വരവ് കുറഞ്ഞു. ഭാര്യ ഷീബ തിരുവനന്തപുരം റെയിൽവേ ഉദ്യോഗസ്ഥയാണ്. മക്കളായ അന്നയും ആനന്ദും വിദ്യാർത്ഥികളാണ്.

യു.ഡി.എഫ് കോട്ടയായിരുന്നിട്ടും ജോൺ ബ്രിട്ടാസിന് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള ഫ്ളക്സ് ബോർഡുകൾ മലയോരത്തെങ്ങും ഉയർന്നിട്ടുണ്ട്.

പുലിക്കുരുമ്പ അങ്കണവാടിക്കു സമീപത്തെ തറവാട്ടുവീട്ടിൽ സഹോദരൻ ബേബി എന്ന മത്തായിക്കൊപ്പം താമസിക്കുന്ന അമ്മ അന്നമ്മയെ കാണാനായി കഴിഞ്ഞ ക്രിസ്മസിന് ബ്രിട്ടാസ് എത്തിയിരുന്നു.