ഇരിട്ടി : സി എം പി നേതാവും സഹകാരിയുമായിരുന്ന പടിയൂർ നിടിയോടിയിലെ കാപ്പാടൻ ഹൗസിൽ കെ. അനന്തൻ നമ്പ്യാർ (85) നിര്യാതനായി. സി.എം.പി സംസ്ഥാന സമിതിയംഗം, ഇരിട്ടി ഏരിയാ സെക്രട്ടറി, ജില്ലാ സമിതി അംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു . ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, ഇരിട്ടി അർബൻ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഏറെക്കാലം യു.ഡി.എഫ് പടിയൂർ പഞ്ചായത്ത് മണ്ഡലം കമ്മിറ്റി ചെയർമാനായിരുന്നു.
ഭാര്യ: എൻ.വി. അമ്മാളു അമ്മ. മക്കൾ: വിനോദ് കുമാർ (ആരോഗ്യ വകുപ്പ്), സുനിൽ (പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ്), പ്രമോദ്, സുജേഷ്. മരുമക്കൾ: അനിത, ലീന, സൗമ്യ. സഹോദരങ്ങൾ: ഉത്തമൻ (ഊരത്തൂർ), ഓമന (പയ്യാവൂർ), കാർത്യായനി (ഊരത്തൂർ), ശാന്ത (പുലിക്കാട്).