ചെറുവത്തൂർ: ജന്മനാൽ തന്നെ സ്‌പൈനൽ മസ്ക്കുലർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിയെങ്കിലും, പ്രതികൂല സാഹചര്യത്തെ തരണം ചെയ്ത്, എഴുത്തിലൂടെ ശ്രദ്ധേയയായ സതി കൊടക്കാടിന്റെ ജീവിതകഥ പറയുന്ന സതീഭാവം സഹഭാവം എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്തു.

കൊവിഡ് മാനദണ്ഡം അനുസരിച്ചു നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ സീരിയൽ സംവിധായകൻ ശ്രീജിത്ത് പലേരി, കാസർകോട് ജില്ല ‌ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ പി. രാമചന്ദ്രന് സിഡി കൈമാറിയാണ് പ്രകാശനം നിർവ്വഹിച്ചത്. ചടങ്ങിൽ ജയൻ ചെറുവത്തൂർ, അഭിലാഷ്‌, ശ്രീജിത്ത് ബി. കൃഷ്ണൻ, രമ്യ, സതിയുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. എ.കെ.വി.‌ മീഡിയയുടെ ബാനറിൽ നമ്മുടെ നാലാം ക്‌ളാസ് പൊള്ളപ്പൊയിൽ നിർമ്മിച്ച ഈ ഡോകുമെന്ററിയുടെ സംവിധാനം ജയൻ ചെറുവത്തൂരും പാർവതി മോഹനനുമാണ്. ഗാനം സതികൊടക്കാടും പാടിയത് കൃഷ്‌ണേന്ദു മുരളിയും. മേയ് 1ന് ഇത് യുട്യൂബിലൂടെ പ്രേക്ഷകരിൽ എത്തും.