പയ്യന്നൂർ: കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്തിന് 2019 -20 ലെ മികച്ച ശിശു സൗഹൃദ പഞ്ചായത്തിനുള്ള ദേശീയ ബഹുമതി. അവാർഡും 5 ലക്ഷം രൂപയും ലഭിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി. ലേജു , സെക്രട്ടറി വി.പി.സന്തോഷ് കുമാർ എന്നിവർ ഓൺലൈനായി നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
എല്ലാ കുട്ടികളെയും അങ്കണവാടികളിലും സ്‌കൂളുകളിലുമെത്തിക്കുകയും കൊഴിഞ്ഞ് പോക്കില്ലാതെ അദ്ധ്യയനവർഷം പൂർത്തിയാക്കുകയും ചെയ്തതോടൊപ്പം അങ്കണവാടി വെൽഫെയർ സമിതി,സ്‌കൂൾ അദ്ധ്യാപകരക്ഷാകർത്തൃ സമിതി, പൊതുജനങ്ങൾ എന്നിവയുടെ സഹായ സഹകരണത്തോടെ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയ പ്രവർത്തനങ്ങളെ മാനിച്ചാണ് അവാർഡ് .കരിവെള്ളൂർ പെരളം പഞ്ചായത്തിനെ കൂടാതെ ആസാമിലെ തലാപ് , തമിഴ്നാട്ടിലെ കരിങ്കലകുടി , പശ്ചിമ ബംഗാളിലെ സിതാഹതി എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകൾ കൂടി ഇതേ പുരസ്‌കാരത്തിന് അർഹമായിട്ടുണ്ട്.