കണ്ണൂർ: 1755 പേർക്ക് കണ്ണൂരിലും 908 പേർക്ക് കാസർകോട്ടും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ 608, കാസർകോട് 222 എന്നിങ്ങനെയാണ് രോഗമുക്തിനിരക്ക്. കണ്ണൂരിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.3 ശതമാനമാണ്.
കണ്ണൂരിൽസമ്പർക്കത്തിലൂടെ 1633 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 90 പേർക്കും വിദേശത്തുനിന്നെത്തിയ നാല് പേർക്കും 28 ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചു.
101 പേർക്ക് രോഗം സ്ഥിരികരിച്ച തലശ്ശേരി നഗരസഭയാണ് രോഗനിരക്കിൽ മുന്നിൽ . പയ്യന്നൂർ നഗരസഭയിൽ 89 പേർക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂർ കോർപറേഷനിൽ 84 പേർക്ക് രോഗബാധ. ആന്തുർ 63,പന്ന്യന്നൂർ 49,മട്ടന്നൂർ 43,ആലക്കോട് 46,ചപ്പാരപ്പടവ് 39,ചെറുതാഴം 37,മയ്യിൽ 35,പെരിങ്ങോംവയക്കര 35,ആറളം 33,ചെറുപുഴ 30 എന്നിങ്ങനെയാണ് മുൻനിരയിലുള്ള തദ്ദേശസ്ഥാപനങ്ങളിലെ രോഗനിരക്ക്.
കണ്ണൂർ
ചികിത്സയിൽ 13490
വീടുകളിൽ 13080
ആശുപത്രികളിൽ 410
നിരീക്ഷണത്തിൽ 33770
കാസർകോട്
ചികിത്സയിൽ 7462
നിരീക്ഷണത്തിൽ 11184
സാമ്പിളുകൾ അയച്ചത് 4378
വാക്സിനേഷൻ ഇന്ന് 22 കേന്ദ്രങ്ങളിൽ
ജില്ലയിൽ ഇന്ന് സർക്കാർ മേഖലയിലെ 18 ആരോഗ്യ കേന്ദ്രങ്ങളിലും നാല് സ്വകാര്യ ആശുപത്രികളിലും കോവിഷീൽഡ് വാക്സിൻ നൽകും. 45 വയസിനു മുകളിൽ ഉള്ളവർ, ആരോഗ്യപ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ എന്നിവർക്കാണ് വാക്സിൻ .ഒമ്പത് സ്വകാര്യ ആശുപത്രികളും ഇന്ന് വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും. സർക്കാർ കേന്ദ്രങ്ങളിൽ ഈ വാക്സിനേഷൻ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിശ്ചയിച്ച നിരക്കായ 250 രൂപ നൽകണം.
സ്വകാര്യാശുപത്രികൾ ഇവ
പയ്യന്നൂർ സബാ ഹോസ്പിറ്റൽ, കണ്ണൂർ അശോക ആശുപത്രി, പഴയങ്ങാടി ഡോ. ബീബിസ് ഹോസ്പിറ്റൽ, പാപ്പിനിശ്ശേരി എം എം ഹോസ്പിറ്റൽ.
മൊബൈൽ ആർ.ടിപി.സി.ആർ പരിശോധന
ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മൊബൈൽ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കൊവിഡ് 19 ആർ.ടി.പി.സി.ആർ പരിശോധന നടത്തും. ഇരിട്ടി ചെക്ക് പോസ്റ്റ്, മട്ടന്നൂർ യു. പി സ്‌കൂൾ, പേരാവൂർ എം. പി യു .പി സ്‌കൂൾ, തളിപ്പറമ്പ താലൂക്കാശുപത്രി, കുട്ടിമാക്കൂൽ മഠം / ശ്രീനാരായണ നഴ്സറി , കോടിയേരി സൗത്ത് വയലളം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെയാണ് പരിശോധന.