ബങ്കളം: ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായ മടിക്കൈ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഇന്നു മുതൽ മേയ് രണ്ടു വരെ സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ പഞ്ചായത്തുതല കൊവിഡ് ജാഗ്രതാ സമിതി തീരുമാനിച്ചു. വാർഡ്തല ജാഗ്രതാ സമിതി, സെക്ടറൽ മജിസ്ട്രേറ്റുമാർ, മാഷ് പദ്ധതിയിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നത് സംബന്ധിച്ച് പരിശോധനകൾ നടത്തുന്നതാണ്.
പൊതുജനങ്ങൾ കഴിവതും അവരവരുടെ വീടുകളിൽ തന്നെ തുടരേണ്ടതും ,അനാവശ്യമായുള്ള യാത്രകളും, കുടിച്ചേരലുകളും ഒഴിവാക്കേണ്ടതും, വിവാഹം, ഗൃഹപ്രവേശനം തുടങ്ങി അനുമതി ലഭിച്ചിട്ടുള്ള ചടങ്ങുകൾ മാത്രം ഏറ്റവും ചുരുങ്ങിയ ആളുകളെ വെച്ച് കർശനമായ പ്രോട്ടോക്കോൾ പാലിച്ച് അധികൃതരുടെ മേൽനോട്ടത്തിൽ മാത്രം നടത്തേണ്ടതുമാണ്. കടകളും സ്ഥാപനങ്ങളും രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. കടകളിലും, സ്ഥാപനങ്ങളിലും കൈ കഴുകുവാനുള്ള സോപ്പ്, ഹാൻഡ് വാഷ്, വെള്ളം, സാനിറ്റൈസർ എന്നിവ ഒരുക്കേണ്ടതും, ഉടമസ്ഥമാർ നിർബന്ധമായും മാസ്ക്, കൈയ്യുറ എന്നിവ ധരിക്കേണ്ടതുമാണ്.
അതിഥി തൊഴിലാളികളുടെ സംരക്ഷണം അവരവരുടെ കോൺട്രാക്ടർമാർ ഏറ്റെടുത്ത് നടത്തേണ്ടതാണ്. ഹോട്ടലുകളിൽ പാർസൽ സൗകര്യം മാത്രം ഒരുക്കേണ്ടതാണ്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ വിവരം വാർഡിന്റെ ചുമതലയുള്ള സെക്ടറൽ മജിസ്ട്രേറ്റുമാരെ അറിയിക്കേണ്ടതാണ്. സെക്ടറൽ മജിസ്ട്രേറ്റ് - മോഹനൻ പി, മൊബൈൽ- 9496240244, വാർഡ്- 7 ,8,9 ,10, 11, 12, 13, 14 അഞ്ജു.എസ്, മൊബൈൽ-8281270480, വാർഡ്- 1, 2, 3, 4, 5, 6, 15 മരുന്ന് വാങ്ങുന്നതിനും, മറ്റ് അത്യാവശ്യ ഘട്ടങ്ങളിലും സന്നദ്ധസേന / ആർ.ആർ ടി കോർഡിനേറ്റർ അഭിജിത്ത് മൊബൈൽ- 9645057042 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.