covid

കണ്ണൂരിൽ 1843 പേർക്ക്

കണ്ണൂർ: ജില്ലയിൽ ഞായറാഴ്ച 1843 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 1699 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 113 പേർക്കും വിദേശത്തുനിന്നെത്തിയ 10 പേർക്കും 21 ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.99 ശതമാനം.

ഇതോടെ ജില്ലയിൽ കൊവിഡ് പോസിറ്റീവ് കേസുകൾ 80,431 ആയി. ഇവരിൽ 354 പേർ ഇന്നലെ രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 62,960 ആയി. 382 പേർ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 14,877 പേർ ചികിത്സയിലാണ്.

ഇതിൽ 14,409 പേർ വീടുകളിലും ബാക്കി 468 പേർ വിവിധ സ്ഥാപനങ്ങളിലുമാണ് ചികിത്സയിൽ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 36,873 പേരാണ്. ഇതിൽ 36,046 പേർ വീടുകളിലും 827 പേർ ആശുപത്രികളിലുമാണ്.

കൊവിഡ് വാക്സിനേഷൻ ഇന്ന് 15 കേന്ദ്രങ്ങളിൽ

ജില്ലയിൽ ഇന്ന് 15 സ്വകാര്യ ആശുപത്രികളിലായി കൊവിഡ് വാക്സിനേഷൻ നടക്കും. സർക്കാർ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല.

തലശ്ശേരി സഹകരണാശുപത്രി, ആസ്റ്റർ മിംസ്, ജിം കെയർ ഹോസ്പിറ്റൽ, പയ്യന്നൂർ സഹകരണാശുപത്രി, തലശ്ശേരി ടെലി മെഡിക്കൽ സെന്റർ, പയ്യന്നൂർ ഐ ഫൌണ്ടേഷൻ, കൊയിലി ഹോസ്പിറ്റൽ, തലശ്ശേരി ജോസ്ഗിരി ഹോസ്പിറ്റൽ , പഴയങ്ങാടി ഡോ. ബീബിസ് ഹോസ്പിറ്റൽ, പേരാവൂർ അർച്ചന ഹോസ്പിറ്റൽ, കൂത്തുപറമ്പ് ക്രിസ്തു രാജ ഹോസ്പിറ്റൽ, പാപ്പിനിശ്ശേരി എം.എം ഹോസ്പിറ്റൽ, ഇരിട്ടി സ്‌കൈ സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ , ലൂർദ് ഹോസ്പിറ്റൽ, കണ്ണൂർ മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ. വാക്സിനേഷൻ കേന്ദ്രത്തിൽ പോകുമ്പോൾ ആധാർ കാർഡും രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പറും കൈയിൽ കരുതണം. ആധാർ ഇല്ലെങ്കിൽ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് കരുതണം. സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിശ്ചയിച്ച നിരക്കായ 250 രൂപ നൽകണം.


കാസർകോട് 771 പേർക്ക്

കാസർകോട്: ജില്ലയിൽ 771 പേർ കൂടി കൊവിഡ് 19 പോസിറ്റീവായപ്പോൾ ചികിത്സയിലുണ്ടായിരുന്ന 282 പേർ ഇന്നലെ രോഗമുക്തരായി. നിലവിൽ 7946 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.

വീടുകളിൽ 10,378 പേരും സ്ഥാപനങ്ങളിൽ 844 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 11,222 പേരാണ്. പുതിയതായി 1193 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 4967 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1870 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 43,084 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 34,785 പേർക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.