kovid

കണ്ണൂർ/കാസർകോട്: ഇന്നലെ കണ്ണൂർ ജില്ലയിൽ 1618 പേർക്കും കാസർകോട്ട് 1086 പേർക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ 1540 പേർക്കാണ് സമ്പർ‌ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.അന്യസംസ്ഥാനത്ത് നിന്നെത്തിയ 54 പേർക്കും വിദേശത്ത് നിന്നെത്തിയ ഏഴുപേർക്കും 17 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.

കണ്ണൂർ കോർപറേഷനിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 281 പേരാണ് ഇവിടെ ഇന്നലെ പോസിറ്റീവായത്. തലശ്ശേരി 84,​പയ്യന്നൂർ 58,​കണ്ണപുരം 47,​പിണറായി 44,​പെരിങ്ങോം വയക്കര 40,​പേരാവൂർ 39,​എരമം കുറ്റൂർ 36, എന്നിവിടങ്ങളിലും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചു.

രോഗമുക്തി 683

ചികിത്സയിൽ 16037

വീടുകളിൽ 15557

ആശുപത്രികളിൽ 480

നിരീക്ഷണത്തിൽ 39004


ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.79%

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.79% ശതമാനം. പിണറായി ഗ്രാമപഞ്ചായത്തിൽ 57.83 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തില്ലങ്കേരിയിൽ 55.56,​ മാങ്ങാട്ടിടത്ത് 53.56,​ കണ്ണപുരത്ത് 52.48,​ ചിറ്റാരിപ്പറമ്പിൽ 51.11 ശതമാനവുമാണ്.

കാസർകോട്

നെഗറ്റീവ് 424

ചികിത്സയിൽ 8608

നിരീക്ഷണത്തിൽ 11321

വീടുകളിൽ 10471

സ്ഥാപനങ്ങളിൽ 850