താണ: ഗവണ്മെന്റ് ആയുർവേദ ആശുപത്രിക്ക് സമീപം സായി സംഗീതിൽ കണ്ണൂർ എസ്.എൻ കോളേജ് റിട്ടയേർഡ് പ്രൊഫസർ ഗീത സുരേന്ദ്രൻ (69) നിര്യാതയായി. പരേതരായ പി.ഡബ്ല്യു. റിട്ടയർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എ.വി. സുരേന്ദ്രന്റെ ഭാര്യയും റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ ഒ.സി. കൃഷ്ണൻ നായരുടെ (തിരുവങ്ങാട്) മകളുമാണ്. കക്കാട് ഷിർദ്ദി സായി ബാബ മന്ദിരം സിക്രട്ടറി ആണ്. മകൾ: സായി പ്രിയ (അബുദാബി). മരുമകൻ: രജിത്ത് (അബുദാബി). സഹോദരങ്ങൾ: ലീല (റിട്ടയേർഡ് സയന്റിഫിക് ഓഫീസർ തിരുവനന്തപുരം മെഡിക്കൽ കോളേജ്), ഡോക്ടർ രമാദേവി (ഗൈനക്കോളജിസ്റ്റ് പാലക്കാട്), സുശീല (മട്ടന്നൂർ),പരേതരായ കമല കുമാരി (പോസ്റ്റൽ ഡിപ്പാർട്മെന്റ് ), പാർവതിക്കുട്ടി (റിട്ടയേർഡ് പ്രൊഫസ്സർ പി ആർ എൻ എസ് എസ് കോളേജ് മട്ടന്നൂർ). സംസ്കാരം ഇന്നു രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.