പയ്യന്നൂർ: വിസ തട്ടിപ്പടക്കം നിരവധി വൻ തട്ടിപ്പ് കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ വളപട്ടണം മന്ന സ്വദേശി മുഹമ്മദ് താഹയെയാണ് റൂറൽ എസ്.പി നവനീത് ശർമയുടെ നിർദ്ദേശപ്രകാരം അറസ്റ്റ് ചെയ്തത്. 10 വർഷത്തോളം ഒളിവിലായിരുന്ന ഇയാളെ കോഴിക്കോട് വച്ചാണ് പിടികൂടിയത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തളിപ്പറമ്പ്, ഇരിട്ടി, മട്ടന്നൂർ, കണ്ണൂർ ടൗൺ, തലശ്ശേരി, കാസർകോട് , കോഴിക്കോട്, വയനാട് ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ പിടികിട്ടാപ്പുള്ളിയാണ് മുഹമ്മദ് താഹ. പയ്യന്നൂർ സി.ഐ എം.സി. പ്രമോദ്, എസ്.ഐ. കെ.സി. അഭിലാഷ്, എ.എസ്.ഐ അബ്ദുൾ റൗഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.