കാഞ്ഞങ്ങാട്: കൊവിഡ് വ്യാപനം ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിൽ കാഞ്ഞങ്ങാട്ട് നടപ്പിലാക്കിയ നിയന്ത്രണത്തി അതൃപ്തിയുമായി ഓട്ടോ ഡ്രൈവർമാർ. നിയന്ത്രണത്തിന്റെ ഭാഗമായുള്ള നിർദ്ദേശങ്ങൾ ഇന്നലെ മുതൽ നടപ്പിൽ വന്നു തുടങ്ങി. ഇതോടെയാണ് ഓട്ടോ ഡ്രൈവർമാർ തങ്ങൾക്കുള്ള എതിർപ്പ് അധികൃതരെ അറിയിച്ചിട്ടുള്ളത്. ഓട്ടോ -ടാക്‌സി വാഹനങ്ങൾക്ക് ഒറ്റ ഇരട്ട നമ്പർ ബാധകമാക്കിയതാണ് ഓട്ടോ ഡ്രൈവർമാരെ ചൊടിപ്പിച്ചത്.
ഇന്നലെ ഒറ്റ അക്ക നമ്പർ ഓട്ടോകളാണ് സർവ്വീസ് നടത്തിയത്. അതേ സമയം കാഞ്ഞങ്ങാടിനു സമീപമുള്ള അജാനൂർ, മാവുങ്കാൽ, പടന്നക്കാട്, നീലേശ്വരം തുടങ്ങിയ പ്രദേശങ്ങളിൽ നിയന്ത്രണം ബാധകമല്ല. ഈ ഭാഗങ്ങളിൽ നിന്നും ഓട്ടോകൾ വരികയും പോവുകയും ചെയ്യുന്നുണ്ട്. എന്നാൽ കാഞ്ഞങ്ങാട് ടൗണിലുള്ള ഓട്ടോകൾക്ക് മാത്രമാണ് നിയന്ത്രണമെന്ന് ഓട്ടോ ഡ്രൈവർമാർ കുറ്റപ്പെടുത്തുന്നു. നിയന്ത്രണം കൊണ്ടു വരുന്നതു സംബന്ധിച്ച് ഓട്ടോ മേഖലയിലെ യൂണിയനുമായി ചർച്ച ചെയ്തിട്ടില്ലെന്നും ഡ്രൈവർമാർ പറഞ്ഞു.